കൂരാച്ചുണ്ട്: മിന്നൽ ചുഴലി നാശം വിതച്ചു. കൂരാച്ചുണ്ട് പഞ്ചായത്ത് എട്ടാം വാർഡ് കല്ലാനോട്ടെ കർഷകൻ കലമറ്റത്തിൽ വിനോദിന്റെ കൃഷിയിടത്തിലാണ് ഇന്നലെ വൈകിട്ട് അഞ്ചോടെ ശക്തമായ കാറ്റുവീശിയത്. രണ്ടു തെങ്ങ്, അഞ്ച് കമുക്, ജാതി, മാവ്, പ്ലാവ് തുടങ്ങിയ വിളകളാണ് നശിച്ചത്.